Around us

പാലാരിവട്ടം അഴിമതി: രാഷ്ട്രീയക്കാരുള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്; ‘പ്രതികള്‍ പുറത്തെത്തിയാല്‍ രേഖകള്‍ നശിപ്പിക്കും’

THE CUE

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ഇവരെ അറിയാമെങ്കിലും പേര് വെളിപ്പെടുത്തുന്നില്ല. ഇതിനായി പിഡബ്ലിയുഡി സെക്രട്ടറി ആയിരുന്ന ടി ഒ സൂരജടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കും. ഇത് കേസിനെ മോശമായി ബാധിക്കും. ടെണ്ടര്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റില്‍ തന്നെ വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. ടി ഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആര്‍ഡിഎസ് പ്രൊജക്ട്സിന് പദ്ധതിയുടെ കരാര്‍ നല്‍കിയതുള്‍പ്പെടെയുള്ള 140 രേഖകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഒപ്പുകളുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT