Around us

നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ച് വീണ്ടും ക്രൂരത, നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു

നായയെമലപ്പുറം എടക്കരയില്‍ വളര്‍ത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ക്രൂരത. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്‌കൂട്ടറിന്റെ പിന്നില്‍ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. ഉമ്മർ എന്ന പൊതുപ്രവർത്തകൻ സ്കൂട്ടറിന് പിന്നാലെ എത്തിയാണ് നായയെ രക്ഷിച്ചത്.

നാട്ടുകാരും രംഗത്തെത്തിയതോടെ ഉടമ നായയെ മോചിപ്പിക്കുകയായിരുന്നു.ഇയാൾ നാട്ടുകാരുമായി കയർക്കുകയും ചെയ്തു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്‍കിയ മറുപടി.

നായ ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു മുൻപ് ഓടുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവം ആലുവയിൽ നടന്നിരുന്നു

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT