Around us

'ഗവാസ്‌കര്‍ കയ്യില്‍ കയറിപ്പിടിച്ചെന്ന സ്‌നിഗ്ധയുടെ വാദം നിലനില്‍ക്കില്ല'; എഡിജിപിയുടെ മകളുടെ പരാതി തള്ളി അഡ്വക്കേറ്റ് ജനറല്‍

പൊലീസുകാരന്‍ കയ്യില്‍ കയറിപ്പിടിച്ചെന്ന എഡിജിപിയുടെ മകളുടെ പരാതി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ചിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഗവാസ്‌കറെന്ന പൊലീസുകാരനെതിരെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് എജിയുടെ നിയമോപദേശം. ഗവാസ്‌കറിനെ സ്‌നിഗ്ധ തല്ലിയ കേസിലാണ് സംഭവം. മേലുദ്യോഗസ്ഥന്റെ മകള്‍ മര്‍ദ്ദിച്ചെന്ന ഗവാസ്‌കറിന്റെ പരാതി സാധുതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് സ്‌നിഗ്ധയും വ്യാജപരാതി തള്ളണമെന്ന് ഗവാസ്‌കറും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 2018 ജൂണ്‍ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

തിരുവനന്തപുരം കനകക്കുന്നിന് മുന്‍പില്‍ വെച്ച് ഗവാസ്‌കറിനെ യുവതി മര്‍ദ്ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആക്രമണം, അസഭ്യം പറയല്‍,ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഗവാസ്‌കര്‍, തന്റെ കയ്യില്‍ കയറിപ്പിടിച്ചെന്നും പിന്നാക്ക ജാതിയില്‍പ്പെട്ട തന്റെ കുടുംബത്തെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും തന്റെ കായിക പരിശീലകയോട് മോശമായി പെരുമാറിയെന്നും ആരോപിച്ച് സ്‌നിഗ്ധ പരാതിയും അതിന്‍മേല്‍ മൊഴിയും നല്‍കുകയായിരുന്നു. അതിനിടെ ഗവാസ്‌കറിന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ക്രൈംബ്രാഞ്ചിന് രണ്ടുമാസം മുന്‍പ് നിര്‍ദേശം നല്‍കുകയുമായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT