Around us

പ്രവാസിയുടെ ആത്മഹത്യ; പി കെ ശ്യാമളക്കും വിമര്‍ശനം, ഉദ്യോഗസ്ഥരെ തിരുത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്ന് പി ജയരാജന്‍ 

ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ട് പോകാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. 

THE CUE

കണ്ണൂര്‍ ആന്തുരിലെ പ്രവാസി സാജന്റെ ആത്മഹത്യ പ്രതിരോധത്തിലാക്കിയ സിപിഎം വിശദീകരണം നല്‍കുന്നത് ഉദ്യോഗസ്ഥരെ പഴിചാരിയാണ്. നഗരസഭ സെക്രട്ടറിയാണ് കാരണമെന്ന് ആന്തുരിലെ വിശദീകരണ യോഗത്തില്‍ പി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ജയരാജന്‍ സമ്മതിച്ചു. ഇത് സംബന്ധിച്ച് നഗരസഭാ അധ്യക്ഷ പി കെ ശ്യാമള വിശദീകരണം തന്നു.

ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ട് പോകാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. നഗരസഭ സെക്രട്ടറി നിഷേധ നിലപാട് സ്വീകരിച്ചു. പ്രശ്‌നത്തില്‍ വേണ്ടവിധത്തില്‍ ഇടപെടാന്‍ അധ്യക്ഷയ്ക്ക് കഴിഞ്ഞില്ല. സാജന്റെ ഭാര്യ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും വിശദീകരണ യോഗത്തില്‍ ഉറപ്പ് നല്‍കി. പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പറഞ്ഞിരുന്നത്. പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചുനല്‍കിയില്ല. സെക്രട്ടറി മനപൂര്‍വ്വം വൈകിക്കുകയായിരുന്നുവെന്നും കോടിയേരി ആരോപിച്ചിരുന്നു.

വിഷയം ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. യോഗത്തിന് തൊട്ട് മുമ്പെത്തിയ പി കെ ശ്യാമള നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT