Around us

‘രാജ്യത്ത് അസാധാരണ സാഹചര്യം’; സീതാറാം യെച്ചൂരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; കോണ്‍ഗ്രസ് പിന്തുണയെന്ന് സൂചന 

THE CUE

സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി പശ്ചിമബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. രാജ്യത്ത് അസാധാരണ സാഹചര്യമാണെന്നും യെച്ചൂരി രാജ്യസഭയിലുണ്ടാകണമെന്നുമാണ് സിപിഎം ബംഗാല്‍ ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണയ്ക്കുമെന്നാണ് സൂചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2005 മുതല്‍ 2017 വരെ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ എംപിയായതിനെ തുടര്‍ന്നാണ് യെച്ചൂരി മാറി നിന്നത്. യെച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കണമെന്ന് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരും ആവശ്യപ്പെട്ടിരുന്നു.

പശ്ചിമബംഗാളില്‍ നിന്ന് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎമ്മിന് ഒറ്റയ്ക്ക് കഴിയില്ല. കോണ്‍ഗ്രസ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം ബംഗാള്‍ ഘടകം. യെച്ചൂരി മത്സരിക്കുന്നതിനോട് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

പശ്ചിമബംഗാളിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരിയിലാണ് ഇലക്ഷന്‍. നാല് സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT