Around us

'തലവേദനയായി ജോസഫൈന്‍'; വിവാദ പരാമര്‍ശങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച

തിരുവനന്തപുരം: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ വിര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചര്‍ച്ച ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമങ്ങളിലൂടെ വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റണമെന്ന് സിപിഐഎം അനുഭാവികളില്‍ നിന്നും പോലും പരക്കെ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

ജോസഫൈനോട് കൂടി വിശദീകരണം തേടിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. സ്ത്രീ സുരക്ഷയ്ക്കും വനിതാ ശാക്തീകരണത്തിനും വലിയ പ്രധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ വന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം.സി ജോസഫൈന്‍. ഗാര്‍ഹിക പീഡനം നേരിട്ട സ്ത്രീയോട് അപര്യാദയായി പെരുമാറിയ എം.സി ജോസഫൈന്റെ രീതി ശരിയായില്ലെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്. അതേസമയം പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജോസഫൈന്‍ മുന്നോട്ട് വന്നിരുന്നു.

ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനിയായ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്‌നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആ ഘട്ടത്തില്‍ അവരോട് അല്‍പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിയെ എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ കൊല്ലത്ത് സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട്ടില്‍ വച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു.

സ്ത്രീധനം നല്‍കുന്നുവെങ്കില്‍ അത് സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കണമെന്നാണ് ജോസഫൈന്‍ പറഞ്ഞത്.

സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് സ്വത്താവകാശമാണ്. ജന്മസിദ്ധമായ സ്വത്തവാശം. മാതാപിതാക്കളുടെ സ്വത്തില്‍ ഉള്ള അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കില്‍ സ്ത്രീയുടെ പേരില്‍ ആയിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍. ഇത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ഉണ്ടാകണം എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT