Around us

‘ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ നേരിടാം’; വിചിത്രവാദവുമായി ബിജെപി എംഎല്‍എ 

THE CUE

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ഗോമൂത്രത്തിനാകുമെന്ന വിചിത്രവാദവുമായി ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡില്‍ നിന്നുള്ള സഞ്ജയ് ഗുപ്തയാണ് അശാസ്ത്രീയ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ആചാരങ്ങളും ഗോമൂത്രവും കൊണ്ട് അന്തരീക്ഷത്തിലെയും ശരീരത്തിലെയും കൊറോണ വൈറസിനെ ഇല്ലാതാക്കാനാകുമെന്നായിരുന്നു പരാമര്‍ശം. ലക്‌സറില്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ഗുപ്ത. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

യാഗങ്ങള്‍ നടത്തിയാല്‍ അന്തരീക്ഷത്തിലെ കൊറോണയെ കൊല്ലാനാകും. ചാണകം കലക്കിയൊഴിച്ചാല്‍ നിലത്തുള്ള വൈറസിനെയും ഇല്ലാതാക്കാം. അണുക്കളെ നശിപ്പിക്കാന്‍ സാധിക്കുമെന്നതിനാലാണ് പണ്ടുള്ളവര്‍ വീടുകളുടെ നിലം ചാണകം മെഴുകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ അത് ഉപേക്ഷിച്ചിരിക്കുന്നു. ആ രീതി വീണ്ടും ആരംഭിച്ചാല്‍ വൈറസുകള്‍ വീട്ടിനകത്ത് പ്രവേശിക്കില്ല. ഇതിന് പുറമെ ഗോമൂത്രം കുടിച്ചും കൊറോണയെ പ്രതിരോധിക്കാം. ഗോമൂത്രത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അണുക്കളെ തടയാനുള്ള ശേഷിയുണ്ടെന്നും ബിജെപി എംഎല്‍എ വാദിക്കുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT