Around us

‘കൊറോണയ്ക്ക് ചികിത്സ ചാണകവും ഗോമൂത്രവും’; വൈറസ് തുരത്താന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് ഹിന്ദു മഹാസഭ അധ്യക്ഷന്‍

THE CUE

കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വിചിത്ര ചികിത്സാരീതി നിര്‍ദ്ദേശിച്ച് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണയെ തുരത്താമെന്നാണ് ഹിന്ദു മഹാസഭ നേതാവിന്റെ വാദം. കൊറോണ വൈറസ് ലോകത്ത് നിന്ന് ഇല്ലാതാക്കാനായി പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് കൊറോണ വൈറസ് ബാധയെ തടയും.. ഓം നമഃ ശിവായ മന്ത്രം ഉരുവിട്ട്, ശരീരത്തില്‍ ചാണകം പ്രയോഗിക്കുന്ന ഏതൊരു വ്യക്തിയും രക്ഷപെടും. കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള പ്രത്യേക ആചാരപ്രകാരമുളള യജ്ഞം ഉടന്‍ നടത്തും
സ്വാമി ചക്രപാണി മഹാരാജ്

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി. തിങ്കളാഴ്ച നടന്ന യോഗത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ 31 ഇടങ്ങളിലായി 9,692 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള നടപടികള്‍ സ്വീകരിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT