Around us

കേരളം ഇന്ന് ചിന്തിക്കുന്നതാണ് രാജ്യം നാളെ നടപ്പാക്കേണ്ടിവരിക, കേരളത്തെ വാഴ്ത്തി രാജ്ദീപ് സര്‍ദേശായി 

THE CUE

കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സര്‍ദേശായി. ഇന്ന് കേരളം എന്താണോ ചിന്തിക്കുന്നത് അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാര്‍ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോള്‍, കൊവിഡ് പോരാട്ടത്തില്‍ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും ട്വീറ്റില്‍ രാജ്ദീപ് സര്‍ദേശായി പറയുന്നു.

പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണെന്നും രാജ്ദീപ് സര്‍ദേശായി പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT