Around us

തീവ്ര വ്യാപന ശേഷിയുള്ള എക്‌സ് ഇ കൊവിഡ് വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചു

അതി തീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. മുംബൈയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് പോസിറ്റീവ് ആയത്. ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ് വിലയിരുത്തുന്നത്.

രോഗബാധിതന് നിലവില്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ല. എക്‌സ് ഇ വകഭേദം ലോകത്തില്‍ ആദ്യം സ്ഥിരീകരിച്ചത് യു.കെയില്‍ ആയിരുന്നു.

ഒമിക്രോണിന്റെ ജനിതക വ്യതിയാനം വന്ന രൂപമാണ് എക്‌സ്ഇ. ബിഎ വണ്‍, ബിഎ ടു എന്നീ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്‌സ് ഇ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT