Around us

സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സെക്രട്ടറിയേറ്റിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റ് മന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റും നിലവില്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് മൂന്ന് ദിവസം മുന്‍പ് തന്നെ താത്കാലികമായി അടച്ചിട്ടിരുന്നു. സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ കൊവിഡ് ബാധിതരാണ്. ഇതേ തുടര്‍ന്ന് ലൈബ്രറിയും അടച്ചു. 23-ാം തീയതി വരെയാണ് സെന്‍ട്രല്‍ ലൈബ്രറി അടച്ചിരിക്കുന്നത്.

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകള്‍ വര്‍ക്ക് ഫ്രം ഹോം വേണണെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT