Around us

കൊവിഡ് രോഗിയുടെ സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം; ശ്മശാനം കെട്ടിയടച്ച് നാട്ടുകാര്‍

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം.മുട്ടമ്പലം ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. ചുങ്കം സ്വദേശിയുടെ സംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്.

കോട്ടയം നഗരസഭയുടെ കീഴിലുള്ള ശ്മശാനത്തിലാണ് സംസ്‌കാരിക്കാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ആശങ്ക കാരണമാണ് സംസ്‌കാരത്തിന് തടസ്സം നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്മശാനത്തിലേക്കുള്ള വഴി നാട്ടുകാര്‍ ഉപരോധിച്ചു. പ്രദേശത്തെ കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുക പ്രശ്‌നമാണെന്ന് കൗണ്‍സിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷം ആസൂത്രീതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ആരോപിച്ചു.

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

SCROLL FOR NEXT