Around us

പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ കണ്ടെത്തി; തിരിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കി 

THE CUE

പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോയയാളെ തിരിച്ചെത്തിച്ചു. കൊറോണ ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ റാന്നിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശേഷം തിരിച്ചെത്തിച്ച് വീണ്ടും നിരീക്ഷണത്തിലാക്കി. ആറുമണിക്കൂറിന് ശേഷമാണ് ഇയാളെ തിരികെ കൊണ്ടുവന്നത്. ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്.

ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആറ് മണിക്ക് ശേഷമാണ് ഇയാളെ കാണാതാകുന്നത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ 21 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ച് കാത്തുനില്‍ക്കുകയാണ് അധികൃതര്‍.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT