Around us

കൂട്ടശവസംസ്‍കാരം, ഒരു ബെഡിൽ രണ്ട് രോഗികൾ, വരിവരിയായി ആംബുലൻസുകൾ; കോവിഡ് വ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ

കോവിഡ് രണ്ടാം വരവിൽ അതീവ ഗുരുതരമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോകുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് . രോ​ഗവ്യാപനത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ്യ മാധ്യമങ്ങളിൽ വ്യാകമായി ഇപ്പോൾ പ്രചരിക്കുകയാണ്‌. രോ​ഗികൾ കിടക്ക പങ്കിടുന്ന ചിത്രങ്ങളും, മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നതിന്റെ വീഡിയോകളുമാണ് പ്രചരിക്കുന്നത്.

ഓക്സിജൻ മാസ്ക് ധരിച്ച രോ​ഗികൾ ഡൽഹിയിലെ ലോക് നായക് ജയ പ്രകാശ് ആശുപത്രിയിൽ ഒരേ കിടക്ക പങ്കിടുന്നതി‍ന്റെ ചിത്രം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുവാൻ തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി ആശുപത്രിയും രോ​ഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വാരണാസിയിൽ സംസ്കരിക്കാനുള്ള മൃതദേഹങ്ങൾ വരിവരിയായി കിടക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സംസ്കരിക്കാന്‍ സാധിക്കാത്തതിനാല്‍ സുരറ്റില്‍ നിന്നുള്ള മൃതദേഹങ്ങള്‍ അടുത്ത നഗരങ്ങളിലേക്ക് അയക്കുന്നതായി നേരത്തെ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരണ നിരക്ക് കൂടിയത് കാരണം, ഗുജറാത്തിൽ കൂട്ടശവദാഹം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സൂറത്ത് പാലിലെ കൈലാശ് മോക്ഷ്ധാം ശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പുറത്ത് വന്നിട്ടുണ്ട് . അഹമ്മദാബാദിൽ കോവിഡ് രോ​ഗികളുമയെത്തിയ ആംബുലൻസുകൾ വരി നിൽക്കുന്ന വീഡിയോയും പ്രചരിക്കുന്നു.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT