Around us

12 ജില്ലകളില്‍ നിരോധനാജ്ഞ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.12 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ.

ഈ മാസം 31വരെയാണ് നിരോധനാജ്ഞ. ജില്ലാ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലും ഇതേ നിയന്ത്രണമുണ്ട്. ആരാധനാലയങ്ങളിലും പൊതുപരിപാടികളിലും 20 പേരില്‍ കൂടുതല്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം.

ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കേണ്ടത്. പൊതുഇടങ്ങളില്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പൊലീസിനൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് കളക്ടര്‍മാര്‍ ഉത്തരവ് പുറത്തിറക്കും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT