Around us

കൊവിഡ് അവലോകന യോഗം വ്യാഴാഴ്ച, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച്ച (ജനുവരി 20) അവലോകന യോഗം ചേരും. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക.

അതേസമയം, സെക്രട്ടറിയേറ്റിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റ് മന്ത്രിമാരുടെ ഓഫീസിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റും നിലവില്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.

ന്യൂ ഇയര്‍, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത്. ജനുവരി 7ന് 5,000ന് മുകളിലായിരുന്ന കേസുകള്‍ പത്ത് ദിവസം കൊണ്ട് നാലിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 22,946 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT