Around us

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍;ജാമ്യമില്ലാ കുറ്റം ചുമത്തി;നടപടി കൊവിഡ് വ്യാജചികിത്സയുടെ പേരില്‍

കൊവിഡ് 19 രോഗത്തിന് വ്യാജ ചികിത്സ നടത്തിയതിന് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണയും ചികിത്സിച്ച് മാറ്റമെന്ന് ആവകാശപ്പെട്ട മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് രാവിലെ തടഞ്ഞിരുന്നു. വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനാത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. തൃശ്ശൂര്‍ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ വെച്ച് മോഹനന്‍ വൈദ്യരെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നായിരുന്നു മോഹനന്‍ വൈദ്യരുടെ വാദം. ചികിത്സിക്കുന്നതിനായല്ല താനെത്തിയത്. ആയുര്‍വേദ ഡോക്ടര്‍മാരാണ് തന്നെ ക്ഷണിച്ച് വരുത്തിയതെന്നും ചോദ്യം ചെയ്യലിനിടെ മോഹനന്‍ വൈദ്യര്‍ പറഞ്ഞിരുന്നു. തൃശ്ശൂര്‍ ഡി.എംഒയുടെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ജ്. ഉഴിച്ചില്‍ കേന്ദ്രത്തില്‍ പരിശോധനയും നടത്തി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT