Around us

കൊവിഡ് 19: വിദേശത്ത് നിന്ന് എത്തുന്നവരെ കണ്ടെത്താന്‍ പൊലീസ്; സ്റ്റേഷനിലെത്തുന്നവര്‍ക്കും ബോധവത്കരണം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്ത് നിന്നെത്തുന്നവരെ കണ്ടെത്താന്‍ പൊലീസ്. പരിശോധനയും ചികിത്സയും നടത്താന്‍ ബോധവത്കരിക്കുകയാണ് ലക്ഷ്യം. പൊലീസ് സ്റ്റേഷനുകളിലെത്തുന്നവര്‍ക്കും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെടുമ്പാശേരി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗമാണ് ശേഖരിക്കുക. ഇവരെ കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ സഹായത്തോടെ ബോധവത്കരണം നടത്തും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പുറപ്പെടുവിച്ചു.

പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള ചുമതല ജനമൈത്രി പൊലീസിനാണ്. സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കണം. ട്രാഫിക് ഡ്യൂട്ടിയിലുള്ളവര്‍ മാസ്‌ക് ധരിക്കണം. കൈകള്‍ വൃത്തിയാക്കാനും ശ്രദ്ധിക്കണം. പൊലീസ് സ്റ്റേഷനില്‍ എത്തുന്നരെ തടയാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT