Around us

കൊവിഡ് 19: ഇന്‍ഫോസിസ് ബെംഗളൂരു ഓഫീസ് അടച്ചു; സോഷ്യല്‍ മീഡിയയിലെ വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം

കൊവിഡ് 19 ലക്ഷണങ്ങളുമായി ജീവനക്കാരന്‍ ചികിത്സ തേടിയതോടെ ഇന്‍ഫോസിസ് ബെംഗളൂരു ഓഫീസ് താല്‍ക്കാലികമായി അടച്ചു. ജീവനക്കാരെ ഒഴിപ്പിച്ച് കെട്ടിടം അണുവിമുക്തമാക്കുന്നതായി കമ്പനി അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജ സന്ദേശങ്ങള്‍ വിശ്വിസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് നിര്‍ദേശം നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിനായി ജീവനക്കാരെ വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഐടി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസിന്റെ നടപടി.

ബെംഗളൂരുവിലെ മാളുകള്‍, സിനിമാ തിയ്യേറ്ററുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദേശിച്ചു. വിവാഹവും ആള്‍ക്കൂട്ടമുള്ള പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു.

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

SCROLL FOR NEXT