Around us

കൊറോണ വൈറസ്: ചൈനയില്‍ മരണം 80 ആയി, വൈറസ് പടരുന്നത് അതിവേഗം 

THE CUE

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹുബെയ് പ്രവിശ്യയില്‍ മാത്രം 24 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പടെ കണക്കുകള്‍ തെറ്റിച്ച് അതിവേഗമാണ് ചൈനയില്‍ കൊറോണ വൈറസ് പടരുന്നത്. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനയിലെ പ്രധാനനഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കടുത്ത യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റ് മൂന്നു നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് നിര്‍ദേശമുണ്ട്.

അതേസമയം വൈറസിന്റെ ശേഷി വര്‍ധിക്കുന്നതായാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങല്‍ പ്രകടമാകും മുമ്പ് വൈറസ് ബാധതര്‍ രോഗാണു വാഹകനാകുന്നു എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതേതുടര്‍ന്ന് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ ഒരുങ്ങുകയാണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT