പൗരത്വഭേദഗതിക്കെതിരെ കൈകോര്‍ത്ത് ലക്ഷങ്ങള്‍, വിശ്രമിക്കാന്‍ സമയമില്ല പോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍

പൗരത്വഭേദഗതിക്കെതിരെ കൈകോര്‍ത്ത് ലക്ഷങ്ങള്‍, വിശ്രമിക്കാന്‍ സമയമില്ല പോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്രമിക്കാന്‍ സമയമില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് തീര്‍ക്കുന്ന മന്യുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 630 കിലോമീറ്ററാണ് എല്‍ഡിഎഫ് മനുഷ്യശൃംഖല തീര്‍ത്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്‍ രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയും എംഎ ബേബി അവസാന കണ്ണിയുമായി. സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം വിവിധ കേന്ദ്രങ്ങളിലെത്ത് മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രി പ്രതിഷേധത്തിനെത്തിയത്. മലപ്പുറത്ത് മുഹമ്മദ് യൂസഫ് തരിഗാമി മനുഷ്യശൃംഖലയുടെ ഭാഗമായി.

പൗരത്വഭേദഗതിക്കെതിരെ കൈകോര്‍ത്ത് ലക്ഷങ്ങള്‍, വിശ്രമിക്കാന്‍ സമയമില്ല പോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍
‘തകര്‍ക്കാനാവില്ല ഈ പെണ്‍സമരശക്തിയെ’; റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭാവേശത്തില്‍ ഷഹീന്‍ബാഗ് 

ഇടതുമുന്നണിക്ക് പുറത്തുനിന്നുള്ള രാഷ്ട്രീയ കക്ഷികളും സാമുദായിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. മുസ്ലം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ ശൃംഖലയുടെ ഭാഗമായി. സമസ്ത എപി വിഭാഗം നേതാക്കള്‍ കാസര്‍കോട് ശൃംഖലയില്‍ ഭാഗമായി. മുസ്ലീംലീഗിനൊപ്പം നില്‍ക്കുന്ന ഇകെ സുന്നി വിഭാഗം നേതാക്കളും മനുഷ്യ ശൃംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയയര്‍ത്തിയായിരുന്നു മനുഷ്യശൃംഖല സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in