Around us

കൊവിഡെന്ന് വിശാല്‍; ആയുര്‍വേദത്തിലൂടെ രോഗം മാറി; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ആയുര്‍വേദ മരുന്ന് കഴിച്ച് ഭേദമായെന്നും നടന്‍ വിശാല്‍. പിതാവിന് കൊവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹത്തെ പരിചരിക്കുന്നതിനിടെയാണ് തനിക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും നടന്‍ വിശാല്‍ ട്വിറ്ററില്‍ കുറച്ചു.

കടുത്ത പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. മാനേജര്‍ക്കും ഇതേ ലക്ഷണങ്ങളുണ്ടായിരുന്നു. ആയുര്‍വേദ മരുന്ന് കഴിച്ചു. ഇപ്പോള്‍ എല്ലാവരും ആരോഗ്യം വീണ്ടെടുത്തുവെന്നും വിശാല്‍ കുറിപ്പില്‍ പറയുന്നു.

ആയുര്‍വേദ മരുന്നിലൂടെ കൊവിഡ് മാറിയെന്ന നടന്‍ വിശാലിന്റെ പരാമര്‍ശം ചര്‍ച്ചയായിട്ടുണ്ട്. രോഗം മാറ്റിയ ആയുര്‍വേദ മരുന്ന് ഏതാണെന്ന് അന്വേഷിച്ചും പോസ്റ്റിന് താഴെ കമന്റുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. സെലിബ്രിറ്റികള്‍ ആളുകളെ വഴിതെറ്റിക്കരുത്. പ്രതിരോധശേഷി വ്യത്യസ്തമായിരിക്കും. വൈറസും ബാക്ടീരിയയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. ആയുര്‍വേദം കൊവിഡ് ഭേദമാക്കില്ലെന്നും കമന്റ് ചെയ്യുന്നുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT