Around us

കൊറോണ വൈറസ്: ഇറ്റലിയില്‍ കുടുങ്ങിയവരില്‍ പട്ടാമ്പി എംഎല്‍എയുടെ ഭാര്യയും 

THE CUE

കൊറോണ വൈറസ് മൂലമുള്ള യാത്രാ വിലക്ക് മൂലം നാട്ടിലേക്ക് വരാനാകാതെ ഇറ്റലിയില്‍ കുടുങ്ങിയവരില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കവെയാണ് എംഎല്‍എയുടെ ഭാര്യ ഇറ്റലിയില്‍ കുടുങ്ങിയതും ചര്‍ച്ചയായത്. മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിം ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇവര്‍.

കാമഫിനോയിലെ ഒറ്റമുറിയില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകാത്തതിനാല്‍ റോമിലെ വിമാനത്താവളത്തിലും എത്താനാകുന്നില്ല. ഷഫക് ഖാസിം താമസിക്കുന്നിടത്തു നിന്ന് അഞ്ച് മണിക്കൂര്‍ ദൂരമുണ്ട് വിമാനത്താവളത്തിലേക്ക്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രിയുടെ പ്രമേയാവതരണത്തിനിടെ പിസി ജോര്‍ജ് എംഎല്‍എയാണ് മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയുടെ കാര്യം ഉന്നയിച്ചത്. ഭാര്യയെ നേരില്‍ കാണാന്‍ പട്ടാമ്പി എംഎല്‍എയ്ക്ക് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പറഞ്ഞായിരുന്നു പി സി ജോര്‍ജ് വിഷയമവതരിപ്പിച്ചത്. തുടര്‍ന്ന് ഏങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ സൗകര്യവും ചെയ്ത് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഡല്‍ഹി ജാമിയ മിലിയയില്‍ നിന്നും എം എഫില്‍ പഠനശേഷം 2018 ലാണ് ഷഫക് ഖാസിം ഇറ്റലിയില്‍ ഗവേഷണത്തിനായി എത്തിയത്. ഷഫക് ഖാസിമിന് പെട്ടെന്ന് മടങ്ങിവരാന്‍ കഴിയില്ലെന്ന് എംഎല്‍എ മുഹമ്മദ് ഖാസിം പ്രതികരിച്ചു. എയര്‍ ഇന്ത്യ, അലിറ്റാലിയ ഫൈറ്റുകള്‍ മാത്രമാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. അതില്‍, എയര്‍ ഇന്ത്യയുടെ ഫൈറ്റുകള്‍ മിക്കതും റദ്ദാക്കി കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാല്‍ തന്നെ കൊറോണ ബാധയുണ്ടോ എന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം ഇറ്റലിയില്‍ വിരളമാണ്. പല ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സര്‍വ്വകലാശാല അടച്ചതും യാത്രാനിരോധം വന്നതും ഗവേഷകരടക്കമുള്ള വിദ്യാര്‍ത്ഥികളെ ഏറെ വലച്ചതായും, സര്‍വകലാശാല നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസമെന്നും മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT