Around us

സംസ്ഥാനത്ത് വീണ്ടും കൊവിഡ്19; 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ്19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരീക്ഷണത്തിലുള്ള അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയവ മൂന്ന് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ ചികിത്സയുമായി സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇറ്റലിയില്‍ നിന്നും എത്തിയ രക്ഷിതാക്കള്‍ക്കും കുട്ടിക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവര്‍ വിമാനത്താവളത്തില്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗലക്ഷണങ്ങളുമായി എത്തിയ ബന്ധുക്കളില്‍ നിന്നാണ് ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ ലഭിച്ചത്. ആശുപത്രിയിലേക്ക് മാറാനും തയ്യാറായില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് വൈകീട്ടോടെ രോഗികളുമായി ഇടപെട്ടവരുടെ പട്ടിക തയ്യാറാക്കും. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫെബ്രുവരി 29നാണ് ഇവര്‍ കേരളത്തിലെത്തിയത്. ഖത്തര്‍ എയര്‍വൈസിന്റെ വെനീസ്-ദോഹ വിമാനത്തിലാണ് എത്തിയത്. രാത്രി 11.20ന് ദോഹയില്‍ എത്തിയത്. ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 8.30നാണ് എത്തിയത്. ഈ രണ്ട് വിമാനത്തിലും എത്തിയവര്‍ വിവരം അറിയിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വിദേശത്ത് നിന്ന് എത്തുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. പറയാതിരിക്കുന്നത് വലിയ കുറ്റമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും വിവരം അറിയിക്കണം.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT