Around us

കൊവിഡ്19: പൊങ്കാലയ്ക്ക് കര്‍ശന നിയന്ത്രണം; വിദേശികള്‍ക്ക് ഹോട്ടലില്‍ സൗകര്യം ഒരുക്കും

സംസ്ഥാനത്ത് വീണ്ടും കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ്19 രോഗലക്ഷണങ്ങളുള്ളവര്‍ നാളെ പൊങ്കാലയിടാനെത്തരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ചുമയും പനിയും ഉള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്. പൊങ്കാല ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗബാധിത മേഖലയില്‍ നിന്നുള്ളവരും പൊങ്കാലയ്ക്ക് വരരുത്. വിദേശികള്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യം ഹോട്ടലുകളില്‍ ഒരുക്കും. പൊങ്കാലയിടുന്നവരുടെ വീഡിയോ ചിത്രീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്തനംതിട്ട ജില്ലയില്‍ അഞ്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെയും നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും എത്തിയ രക്ഷിതാക്കള്‍ക്കും കുട്ടിക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇവര്‍ വിമാനത്താവളത്തില്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗലക്ഷണങ്ങളുമായി എത്തിയ ബന്ധുക്കളില്‍ നിന്നാണ് ഇറ്റലിയില്‍ നിന്നും തിരിച്ചെത്തിയവരുടെ വിവരങ്ങള്‍ ലഭിച്ചത്. ആശുപത്രിയിലേക്ക് മാറാനും തയ്യാറായില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് വൈകീട്ടോടെ രോഗികളുമായി ഇടപെട്ടവരുടെ പട്ടിക തയ്യാറാക്കും. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫെബ്രുവരി 29നാണ് ഇവര്‍ കേരളത്തിലെത്തിയത്. ഖത്തര്‍ എയര്‍വൈസിന്റെ വെനീസ്-ദോഹ വിമാനത്തിലാണ് എത്തിയത്. രാത്രി 11.20ന് ദോഹയില്‍ എത്തിയത്. ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 8.30നാണ് എത്തിയത്. ഈ രണ്ട് വിമാനത്തിലും എത്തിയവര്‍ വിവരം അറിയിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വിദേശത്ത് നിന്ന് എത്തുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. പറയാതിരിക്കുന്നത് വലിയ കുറ്റമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും വിവരം അറിയിക്കണം.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT