Around us

മത്സരിച്ച മുഴുവന്‍ സീറ്റും വേണമെന്ന് ജോസഫ്; ഏഴ് മതിയെന്ന് യുഡിഎഫ്

കേരള കോണ്‍ഗ്രസ് എം പുറത്ത് പോയെങ്കില്‍ മത്സരിച്ച മുഴുവന്‍ സീറ്റും വേണമെന്ന് പി.ജെ. ജോസഫ്. പാലായും ഇടുക്കിയും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ജോസഫിന്റെ നീക്കം. ജോസഫ് വിഭാഗത്തിന് ഏഴ് സീറ്റ് നല്‍കുമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ നല്‍കുന്ന സൂചന.

കേരള കോണ്‍ഗ്രസ് മത്സരിച്ച പകുതി സീറ്റെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചന. പല സീറ്റുകളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗും ചില സീറ്റുകളില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എന്‍.സി.പി. ഇടതുമുന്നണി വിട്ടെത്തിയാല്‍ പാലായും കുട്ടനാടും അവര്‍ക്ക് നല്‍കേണ്ടി വരും. തനിക്ക് ലഭിക്കേണ്ട സീറ്റുകളാണിതെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്.

ഇടുക്കി, കാഞ്ഞിരപ്പള്ളി, പേരാമ്പ്ര സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. പേരാമ്പ്രയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.എം. അഭിജിത്തും ടി. സിദ്ദീഖും സീറ്റിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. പേരാമ്പ്രയ്‌ക്കൊപ്പം പൂഞ്ഞാറ് സീറ്റും മുസ്ലിംലീഗ് ലക്ഷ്യമിടുന്നുണ്ട്. പി.സി. ജോര്‍ജ്ജ് യു.ഡി.എഫിലേക്ക് തിരിച്ചെത്താന്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT