Around us

റാഫേല്‍: ഫ്രഞ്ച് നടപടിയില്‍ മിണ്ടാനാകാതെ കേന്ദ്രം; മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസ്; വീണ്ടും വഴിത്തിരിവ്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന്റെ മൂര്‍ച്ചകൂട്ടി കൂട്ടി കോണ്‍ഗ്രസ്. ഫ്രഞ്ച് സര്‍ക്കാര്‍ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് റാഫേല്‍ വിഷയം വീണ്ടും ദേശീയ ശ്രദ്ധയില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

റാഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ചും, സ്വജനപക്ഷപാതത്തെക്കുറിച്ചും അന്വേഷിക്കാനാണ് ഫ്രാന്‍സിലെ ജഡ്ജി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ ഫ്രാന്‍സ് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ റാഫേല്‍ വിഷയം ഉയര്‍ന്നു വരുമ്പോള്‍ ഇന്ത്യയിലും അഴിമതിയുള്‍പ്പെടെയുള്ള ഗൗരവതരമായ വിഷയങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുകയാണ്. റാഫേല്‍ ഇടപാടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോടിക്കണക്കിന് രൂപയാണ് 59000 കോടി രൂപയുടെ റാഫേല്‍ കരാറില്‍ ഇടനിലക്കാര്‍ക്ക് കൊടുത്തത് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും, ഇന്ത്യ ഇതുവരെ മിണ്ടാന്‍ പോലും തയ്യാറായില്ലെന്ന് പാര്‍ട്ടി വക്താവ് പവന്‍ കേര പറഞ്ഞു. മുഴുവന്‍ ലോകവും ഇപ്പോള്‍ ന്യൂദല്‍ഹിയിലേക്ക് നോക്കുകയാണെന്നും എന്തിനാണ് ഇപ്പോഴും ഈ മൗനമെന്നും അദ്ദേഹം ചോദിച്ചു.

കേവലം 570 കോടി രൂപ വരുന്ന സാധനം 1670 കോടി രൂപയ്ക്കാണ് നമ്മള്‍ വാങ്ങിയത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം തന്നെ റാഫേല്‍ ഇടപാട് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT