ശശി തരൂര്‍ 
Around us

ഞാന്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍. എ.ഐ.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു തരൂരിന്റെ പ്രതികരണം.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റ് ആകും. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ചുമലില്‍ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ല. ജനാധിപത്യ പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നല്ലതാണ്, നടക്കട്ടെയെന്നും തരൂര്‍ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചേക്കുമെന്ന സൂചനകളുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ പ്രതികരണം നടത്തിയത്.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ മത്സരിക്കുന്നതാവും നല്ലതെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശം.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT