Around us

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്; ഗുരുതരമായ വകുപ്പുകള്‍ ചുമത്തി, അറസ്റ്റിന് നീക്കം

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എറണാകുളം സൗത്ത് പൊലീസ്. ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ഫ്‌ളാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വിജയ് ബാബുവിന്റെ അറസ്റ്റിന് നീക്കം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്

ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ പൊലീസ് കേസ് എടുക്കും. പരാതി പുറത്തുവന്നതിന് ശേഷം ഇന്നലെ രാത്രി ചെയ്ത ലൈവിലാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്.

വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. നടന്‍ ഒളിവിലാണെന്നാണ് പോലീസിന്റെ വാദം. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെയും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് വിജയ് ബാബു ലൈവിലൂടെ പരാതിക്കാരിയുടെ വിവരങ്ങള്‍ പരസ്യമാക്കുന്നത്. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി പരാതിക്കാരിക്കെതിരെ സംസാരിച്ചത്. ലൈവില്‍ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി തേവര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT