Around us

'പ്രോട്ടോക്കോള്‍ ലംഘിച്ചു'; വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. കേന്ദ്രവിദേശകാര്യ സഹമന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് കാണിച്ച് ലോകതന്ത്രിക് യുവ ജനതാദള്‍ ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.

2019ല്‍ യുഎഇയില്‍ വെച്ച് നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സിലിന്റെ സമ്മേളനത്തില്‍, വി മുരളീധരന്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിലില്ലാത്തയാളെ ഉള്‍പ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് പിആര്‍ കമ്പനി നടത്തുന്ന സ്മിത മേനോനെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അവര്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നില്ലെന്ന്, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പറയുന്നു. ഏത് നിലയിലാണ് ഇവര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് എന്ന ഗുരുതരമായ ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഗുരുതരമാണ്.' വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണെന്നും, ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ലോകതന്ത്രിക് യുവ ജനതാദള്‍ പ്രസിഡന്റ് സലീം മടവൂര്‍ അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT