Around us

'പണം വാങ്ങിയിട്ടും ഉദ്ഘാടനത്തിനെത്തിയില്ല'; നടന്‍ ശ്രീനാഥ് ഭാസി വഞ്ചിച്ചെന്ന് പരാതി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ യുവ സംരംഭകരുടെ പരാതി. ടര്‍ഫ് ഉദ്ഘാടനം ചെയ്യുന്നതിനായി പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി.

ആലപ്പുഴ ക്യാബിനറ്റ് സ്‌പോര്‍ട്‌സ് സിറ്റി ഭാരവാഹികളാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 14ന് സ്‌പോര്‍ട്‌സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായാണ് ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.

ഇതില്‍ നാല് ലക്ഷം മുന്‍കൂര്‍ ആയി നല്‍കി. ബാക്കി തുക ഉദ്ഘാടന ദിവസം കൈമാറുമെന്നായിരുന്നു ധാരണ. പരിപാടി ജനപ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിരുന്നു.

പരിപാടിക്ക് ഒരു ദിവസം മുമ്പ് താന്‍ യുകെയില്‍ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റിവെക്കാനും ശ്രീനാഥ് ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തെ തുടര്‍ന്ന് 22 ലേക്ക് മാറ്റി. എന്നാല്‍ വീണ്ടും പരിപാടി മാറ്റി വെക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഉദ്ഘാടനത്തിന് ശേഷം ഒരുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചില്ലെന്നും സംരംഭകര്‍ പറഞ്ഞു.

ടൂര്‍ണമെന്റ് നടത്താന്‍ കഴിയാത്തതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പ്രചാരണത്തിനും ലക്ഷങ്ങള്‍ ചെലവായെന്നും സംരംഭകര്‍ പറഞ്ഞു.

പ്രചാരണത്തിനും ലക്ഷങ്ങള്‍ ചെലവായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ക്ലബ് പാര്‍ട്ണര്‍മാരായ സക്കീര്‍ ഹുസ്സൈന്‍, സിനാവ്, ഇജാസ്, വിജയ കൃഷ്ണന്‍, സജാദ്, നിയാസ്, അല്‍സര്‍ എന്നിവര്‍ പറഞ്ഞു.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT