Around us

ബലാത്സംഗ കേസ്: വിജയ് ബാബു നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബു ഇന്ത്യയില്‍ എത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ് ചെയ്യാമെന്ന് കമ്മീഷണര്‍ അറിയിച്ചു.

വിജയ് ബാബു 30ന് കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അറസ്റ്റിന് ശേഷം കോടതി നിര്‍ദേശിച്ചാല്‍ ഹൈക്കോടതി മുമ്പാകെ ഹാജരാക്കും.

അതേസമയം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ പറഞ്ഞിട്ടുണ്ട്. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനെ ഒരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുന്നത് ഉചിതമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT