Around us

ദളിത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് കാലുപിടിപ്പിച്ചു; കോയമ്പത്തൂരില്‍ ജാതിവെറി

ചെന്നൈ: കോയമ്പത്തൂരില്‍ കടുത്ത ജാതിവിവേചനം നേരിട്ട് ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കോയമ്പത്തൂരിലെ അന്നൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. വൃദ്ധനായ ദളിത് ഉദ്യോഗസ്ഥനെക്കൊണ്ട് സവര്‍ണജാതിക്കാരന്റെ കാലുപിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊട്ടിക്കരഞ്ഞു കൊണ്ട് ഇദ്ദേഹം കാലുപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഗൗണ്ടര്‍ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്‍ഡ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകള്‍ ശരിയാക്കാന്‍ വില്ലേജ് ഓഫീസിലെത്തിയ ഗോപിനാഥിനോട് മതിയായ രേഖകള്‍ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗോപിനാഥന്‍ വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. ഇതില്‍ ഇടപെട്ട വില്ലേജ് അസിസ്റ്റന്‍ഡ് മുത്തുസ്വാമിയാണ് കടുത്ത ജാതിവിവേചനം നേരിട്ടത്.

കഴിഞ്ഞ ദിവസം ജാതിവിവേചനവും ജാതി ചിന്തകളുമില്ലാതാക്കാന്‍ പാഠ പുസ്തകങ്ങളിലെ പ്രശ്‌സതരുടെ പേരുകളില്‍ നിന്ന് ജാതിവാല്‍ ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും ജാതിവിവേചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

SCROLL FOR NEXT