Augustus Binu
Augustus Binu
Around us

കൊവിഡ്19: 403 ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി; തൃശൂര്‍ പൂരത്തില്‍ തീരുമാനമായില്ല

കൊവിഡ്19 എതിരെ അതീവജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ക്ഷേത്രോത്സവങ്ങളിലെ ആഘോഷം ഒഴിവാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 403 ക്ഷേത്രങ്ങളിലെ ആഘോഷങ്ങളാണ് ഒഴിവാക്കുന്നത്. ചടങ്ങുകള്‍ മാത്രമായിരിക്കും ഉണ്ടാകുക.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പതിനായിരക്കണക്കിന് ആളുകളെത്തുന്ന ഉത്സവങ്ങള്‍ രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം തീരുമാനിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ മാസം 31 വരെയുള്ള ആഘോഷങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസാദ ഊട്ടും കലാപരിപാടികളും നിര്‍ത്തിവെച്ചിട്ടുണ്ട്. ആനക്കോട്ടയിലും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT