Around us

സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്‍, തെളിവുകള്‍ പുറത്തുവന്നാല്‍ കടകംപളളിയും കുടുങ്ങുമെന്ന് കെ സുരേന്ദ്രന്‍

സിഎം രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മൂന്ന് പതിറ്റാണ്ടുകളായി ചീഫ് മിനിസ്റ്ററുടെ രവീന്ദ്രനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കയ്യിലെ തെളിവുകള്‍ പുറത്തുവന്നാല്‍ സാക്ഷാല്‍ സിഎമ്മും മന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിഎം രവീന്ദ്രനുമായി ബന്ധപ്പെട്ട പല ബിനാമി ഇടപാടുകളിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. പിണറായി വിജയനെ ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഡിഎഫ് എന്നത് മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും മാത്രമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് കോണ്‍ഗ്രസില്‍. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസ്. ലഭിക്കേണ്ട പല സീറ്റുകളും അവര്‍ക്ക് കിട്ടിയില്ല. പകരം ജമാ അത്തെ ഇസ്ലാമിക്കാണ് യുഡിഎഫ് സീറ്റുകള്‍ നല്‍കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT