Around us

വിദ്വേഷം പരത്താമെന്നത് വ്യാമോഹം,കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

പാലക്കാട് പൈനാപ്പിളില്‍ നിറച്ച പടക്കക്കെണി കഴിച്ച് കാട്ടാന മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കേരളത്തിനെതിരെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിത ക്യാമ്പെയിന്‍ ദേശീയ തലത്തില്‍ നടക്കുകയാണ്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവമുണ്ടായത്. കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ളവരാണ് ഇത്തരത്തിലുള്ള വസ്തുതാ വിരുദ്ധമായ ക്യാമ്പെയിനിന് തയ്യാറായത്. കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനുമാകില്ല', മുഖ്യമന്ത്രി പറഞ്ഞു.

'മനുഷ്യനും, മൃഗങ്ങളും, ജലാശയങ്ങളും വൃക്ഷങ്ങളും എല്ലാം ചേര്‍ന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്താണ് ചെയ്യാനാകുക എന്നത് പരിശോധിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ കൊവിഡ് 19നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ് എന്ന് മാത്രമാണ് സൂചിപ്പിക്കാനുള്ളത്. മലപ്പുറം എന്ന പേര് തെറ്റിദ്ധാരണ മൂലം പറഞ്ഞതാണെങ്കില്‍ തിരുത്താം. തിരുത്താന്‍ തയ്യാറാകാതിരിക്കുന്നത് മനപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തെ ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സത്യത്തെ മറച്ചുപിടിക്കാന്‍ കള്ളങ്ങളും അര്‍ധസത്യങ്ങളും നിറയ്ക്കുകയാണ്. അനീതിയ്ക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണികപോലുമുണ്ടെങ്കില്‍ ആ അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും', മുഖ്യമന്ത്രി ട്വീറ്റില്‍ പറയുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT