Around us

‘മക്കള്‍ ജയിലിലായാല്‍ അച്ഛനമ്മമാരുടെ ആശങ്ക സ്വാഭാവികം’; അലനും താഹയും അഞ്ച് വര്‍ഷം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് പിണറായി വിജയന്‍ 

THE CUE

മക്കള്‍ കേസിലകപ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും അഞ്ച് വര്‍ഷമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.കാര്യങ്ങളെല്ലാം ഇരുവരുടെയും കുടുംബത്തെ അറിയിച്ചിരുന്നുവെന്നും പന്തീരങ്കാവ് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അല്ല. സര്‍ക്കാര്‍ കേസ് പരിശോധിക്കുന്നതിന് മുമ്പ് തന്നെ എന്‍ഐഎ ഏറ്റെടുത്തു. യുഡിഎഫ് കാലത്ത് ഒമ്പത് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തപ്പോള്‍ കത്തുമായി ആരും പോയില്ലല്ലോ. ഈ കേസ് പുനഃപരിശോധിക്കാന്‍ അമിതാഷായുടെയടുത്ത് കത്തുമായി പോകണോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ഗവര്‍ണറുടെ കാല് പിടിക്കുന്നതിലും നല്ലത് അമിത് ഷായുടെതാണെന്ന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

ഹാജര്‍ കുറവായതിനാലാണ് അലനെയും താഹയെയും കോളേജില്‍ നിന്നും പുറത്താക്കിയതെന്ന് മുഖ്യമന്ത്രി

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാന്‍ യുഎപിഎ കേസിലെ പ്രതിയാണ്. അലനും താഹയും കഴിഞ്ഞ അഞ്ച് വര്‍ഷമായി പൊലീസ് നിരീക്ഷണത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എം കെ മുനീറിനും അറിയില്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

അലനും താഹയ്ക്കുമെതിരെ തെളിവുണ്ടോയെന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ആരോപിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കം കേസിനെ തള്ളിപറഞ്ഞു. മുഖ്യമന്ത്രി പറയുന്നതാണോ ജില്ലാ സെക്രട്ടറി പറയുന്നതാണോ ശരിയെന്നും എം കെ മുനീര്‍ ചോദിച്ചു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT