Around us

'സര്‍ക്കാര്‍ അതിജീവിതക്കൊപ്പം, പ്രതിപക്ഷാരോപണങ്ങള്‍ക്ക് പിന്നില്‍ പരാജയ ഭീതി'; മുഖ്യമന്ത്രി

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അതിജീവിതക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തൃക്കാക്കര തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എത്ര ഉന്നതനായാലും കേസിന് മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. യു.ഡി.എഫ് ആയിരുന്നെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് അടക്കം എല്ലാം കാര്യക്ഷമമായി നടന്നു. കുറ്റക്കാരെ വിലങ്ങണിയിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. യു.ഡി.എഫ് ആയിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT