Around us

ഒ.രാജഗോപാല്‍ പറഞ്ഞത് നിങ്ങള്‍ മാധ്യമങ്ങള്‍ കേട്ടിരുന്നോ, പലര്‍ക്കും അത് വാര്‍ത്തയല്ല: പിണറായി വിജയന്‍

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചിട്ടുണ്ടെന്നും നേതൃത്വത്തിന്റെ അറിവോടെ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യം ഉണ്ടായിരുന്നുവെന്നും ബിജെപിയിലെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞത് മാധ്യമങ്ങള്‍ കേട്ടിരുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം-ബി.ജെ.പി ഡീല്‍ എന്ന ആര്‍.എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം സംഘടനയ്ക്കകത്തെ പ്രശ്നമാണെന്നും അത് സിപിഐഎമ്മിനെ ബാധിക്കുന്നതല്ലെന്നും പിണറായി വിജയന്‍. ബാലശങ്കറിന് പിന്നാലെ നാണമുണ്ടോയെന്നും പിണറായി മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍.

പിണറായി വിജയന്‍ പറഞ്ഞത്

കോന്നിയിലും ചെങ്ങന്നൂരിലും സിപിഐഎം പരാജയപ്പെടുത്തിയത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെയും മുന്‍ പ്രസിഡന്റിനെയുമാണ്. സിപിഐഎമ്മിന് ജയിക്കാന്‍ ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ട. യുഡിഎഫിന് ഒത്താശ ചെയ്ത് കൊടുക്കുകയും പിന്തുണ നേടി നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്ത ആളാണ് ഇപ്പോള്‍ സഖ്യത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ മലമ്പുഴയില്‍ ആര്‍ക്കും അറിയാത്ത ഒരു പാര്‍ട്ടി വന്നല്ലോ. കേരളത്തില്‍ പലരും കേട്ടിട്ടില്ലാത്ത പാര്‍ട്ടിയാണല്ലോ. നേമം മറ്റൊരു രൂപത്തില്‍ മലമ്പുഴയില്‍ ആവര്‍ത്തിക്കാന്‍ നോക്കുകയാണ്. അപ്രധാനിയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ്. അതൊന്നും ഏശില്ല. സിപിഎമ്മിന് അങ്ങനെ അവസരവാദ നിലപാട് ആവശ്യമില്ല.

ബാലശങ്കറിന്റെ ആരോപണത്തെക്കുറിച്ച്

ഒ.രാജഗോപാല്‍ പറഞ്ഞത് നിങ്ങള്‍ മാധ്യമങ്ങള്‍ കേട്ടിരുന്നോ, പലര്‍ക്കും അതൊരു വാര്‍ത്തയല്ല. ചെവിയില്‍ പഞ്ഞി വച്ച അവസ്ഥയാണ്. അത് അവരുടെ പാര്‍ട്ടിയിലെ ആരോപണമാണ്. അവരാണ് പറയേണ്ടത്. ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ബിജെപിയിലെ പ്രശ്‌നങ്ങളാണ് ഇതൊക്കെ. ബിജെപിയുടെ ബി ടീമാണ് ഇവിടെ യുഡിഎഫ്. കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ബിജെപി മത്സരിക്കുന്നത്.

ഒ.രാജഗോപാല്‍ പറഞ്ഞത്

പ്രാദേശിക തലത്തിലായിരുന്നു ധാരണ. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ധാരണ ഉണ്ടായിരുന്നത്. ഈ സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകള്‍ കൂടാന്‍ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. അഡ്ജസ്റ്റ്‌മെന്റ് നേതൃതലത്തില്‍ അറിഞ്ഞാല്‍ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല.

കോണ്‍ഗ്രസ്-ലീഗ് -ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍, മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും വോട്ട് കൂടാന്‍ സഹായിച്ചു കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ബി.ജെ.പി. മുമ്പ് വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോഴില്ലെന്ന് ഒ.രാജഗോപാല്‍

ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നുന്ന് രാജഗോപാല്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപഴയ കാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നുവെന്നും രാജഗോപാല്‍.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ഒ.രാജഗോപാല്‍. ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാജഗോപാല്‍. ബിജെപി പ്രവര്‍ത്തന ശൈലി മാറ്റേണ്ടതുണ്ടെന്നും രാജഗോപാല്‍. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മാറ്റം അനിവാര്യമാണ്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT