Around us

തുഷാറിനേപ്പോലെ ബൈജു ഗോകുലത്തെ രക്ഷിക്കുന്നില്ലേയെന്ന് ചോദ്യം; വരട്ടേയെന്ന് മുഖ്യമന്ത്രി

THE CUE

തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചതുപോലെ ചെക്കുകേസില്‍ പെട്ട് യുഎഇ ജയിലിലായ ഗോകുലം ഗോപാലന്റെ മകന് വേണ്ടി ഇടപെടുന്നില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലും ചിരിയിലും മറുപടിയൊതുക്കി മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തിടെ 'ഗോകുലം ഗോപാലന്റെ മകന്‍ ജയിലായിട്ടുണ്ട്. ധര്‍മവേദിയുടെ ആളാണ്, അതില്‍ ഇടപെടുമോ?' എന്ന ചോദ്യമുയര്‍ന്നു. അല്‍പനേരം ചിരിച്ച ശേഷം 'വരട്ടേ' എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. തുഷാറിന് വേണ്ടി നടത്തിയ ഇടപെടല്‍ സ്വാഭാവികമാണെന്നും നിസാരകാര്യങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്നവരെ സഹായിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും പിണറായി വിജയന്‍ പറഞ്ഞു.

തുഷാര്‍ എന്തായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം, തുഷാറിനോടുള്ള വ്യക്തിപരമായുള്ള ഒരു പ്രശ്‌നമായിട്ടല്ല അതിനെ കണ്ടത്. തുഷാറിനേപ്പോലെ ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും നിയമപരമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളിലും ശ്രദ്ധിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് പറയുകയാണ് ചെയ്തത്.
മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതികരണം

സാധാരണ ഗതിയില്‍ ജയില്‍ കഴിയുന്ന ആളുകളുടെ കാര്യത്തില്‍ അങ്ങനെയുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഷാര്‍ജാ സുല്‍ത്താന്‍ ഇവിടെ വന്നപ്പോള്‍ അവിടെ ജയിലിലുള്ളവരില്‍ വിട്ടയക്കാന്‍ പറ്റുന്നവരെ വിട്ടയക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ തീരുമാനം ഷാര്‍ജാ ഭരണാധികാരി എടുത്തിരുന്നു. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരും കേസ് നേരിടുന്നവരുമായ ആളുകള്‍ക്ക് നിയമസഹായം നല്‍കാനായി സെല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചില നിസാര കാരണങ്ങള്‍ക്കും ചിലര്‍ ജയിലില്‍ പെടുന്നുണ്ട്. അത്തരം ആളുകളെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. തുഷാറിന്റെ കാര്യത്തില്‍, തുഷാര്‍ എന്തായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം, തുഷാറിനോടുള്ള വ്യക്തിപരമായുള്ള ഒരു പ്രശ്‌നമായിട്ടല്ല അതിനെ കണ്ടത്. തുഷാറിനേപ്പോലെ ഒരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും നിയമപരമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളിലും ശ്രദ്ധിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് പറയുകയാണ് ചെയ്തത്. അക്കാര്യം അപ്പോള്‍ തന്നെ പുറത്തുപറഞ്ഞതുമാണ്.

രണ്ട് കോടി ദിര്‍ഹത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏതാണ്ട് 39 കോടി രൂപ വരും. തമിഴ്നാട് സ്വദേശി രമണിയാണ് പരാതിക്കാരി. ചെക്ക് മടങ്ങിയതോടെ ഇവര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുന്‍പാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം ദുബായ് പൊലീസിന് കൈമാറി. ഇപ്പോള്‍ അല്‍ഐന്‍ ജയിലിലാണ് ബൈജുവുള്ളത്.

ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഈയിടെ ചെക്കുകേസില്‍ യുഎഇയില്‍ അറസ്റ്റിലായിരുന്നു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഏതാണ്ട് 19 കോടിയോളം രൂപയുടെ ചെക്കുകേസിലായിരുന്നു പിടിയിലായത്. ഒന്നര ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തുക കെട്ടിവെയ്ക്കുകയും പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്. വ്യവസായി എംഎ യൂസഫലി തുഷാറിന് വേണ്ടി പണം കെട്ടിവെയ്ക്കുകയും കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT