Around us

കൈക്കൂലി കേസില്‍ ക്ലീന്‍ ചിറ്റ്; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണര്‍ ആയിരുന്നപ്പോള്‍ പാലക്കാട് ആര്‍ടിഒയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ വാദം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഗതാഗത കമ്മീഷണറായിരുന്ന തച്ചങ്കരി പാലക്കാട് ആര്‍ടിഒയായിരുന്ന ശരവണനില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പരാതിയോടൊപ്പം ലഭിച്ച തെളിവുകള്‍ വിശ്വസനീയമല്ലെന്നാണ് വിജിലന്‍സിന്റെ വാദം. തച്ചങ്കരിയെ വിളിച്ച ഫോണ്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നാണ് ശരവണന്‍ മൊഴി നല്‍കിയിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസാണ് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. വകുപ്പുതല അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT