Around us

‘മുത്തൂറ്റ് മാനേജ്‌മെന്റിന്റെ ധിക്കാരത്തിന് മുന്‍പില്‍ മുട്ടുമടക്കില്ല’; തൊഴിലാളി സമരം ശക്തമാക്കാന്‍ സിഐടിയു 

THE CUE

മുത്തൂറ്റില്‍ തൊഴിലാളി സമരം ശക്തമാക്കാന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി തീരുമാനം. മാനേജ്‌മെന്റിന്റെ ധിക്കാരത്തിന് മുന്നില്‍ മുട്ടുമടക്കില്ല. സംസ്ഥാനത്ത് ഒരു മാനേജ്‌മെന്റും ഇത്രയും കടുത്ത തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. .സര്‍ക്കാരിനെയും ഹൈക്കോടതിയെയും മാനിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. തങ്ങളുടെ സ്ഥാപനത്തില്‍ ട്രേഡ് യൂണിയന്‍ അനുവദിക്കില്ലെന്ന ധിക്കാര നിലപാടില്‍ മാനേജ്‌മെന്റ് കടുംപിടുത്തം തുടരുകയാണ്. സമരം നീട്ടിക്കൊണ്ടുപോയി തകര്‍ക്കാമെന്നാണ് മാനേജ്‌മെന്റ് വ്യാമോഹിക്കുന്നത്. ഈ സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തുമെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്നില്‍ അണിനിരക്കാനും അനുഭാവ സമരങ്ങള്‍ സംഘടിപ്പിക്കാനും ട്രേഡ് യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു മാസത്തിലേറെയായി ശമ്പളം നഷ്ടപ്പെട്ട ജീവനക്കാരെ സഹായിക്കാന്‍ എല്ലാ തൊഴിലാളികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. 166 ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതിനെതിരെയാണ് ജീവനക്കാര്‍ പണിമുടക്ക് സമരം നടത്തുന്നത്. ഒരുമാസത്തിലേറെയായി ജീവനക്കാര്‍ സമരത്തിലാണ്.

ഒത്തുതീര്‍പ്പിനായി ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ പലകുറി ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് ഒരു തീരുമാനവും പറയാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണ്. ഫെബ്രുവരി 6 ന് നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍നിന്ന് മാനേജ്‌മെന്റ് വിട്ടുനില്‍ക്കുകയായിരുന്നു. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയും ലേബര്‍ കമ്മീഷണറും ഇടപെട്ട് നടത്തിയ ചര്‍ച്ചകളില്‍ മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്തതുമില്ല. ഫെബ്രുവരി 17 ന് വീണ്ടും ചര്‍ച്ച നടത്തണമെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായിരുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT