Around us

‘പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യദ്രോഹികള്‍’; പോരാടുന്നവരെ വെടിയുണ്ട കൊണ്ട് നിശബ്ദരാക്കാനാകില്ലെന്നും ചന്ദ്രശേഖര്‍ ആസാദ്  

THE CUE

പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യദ്രോഹികളെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടന ആയുധമാക്കി പോരാടുന്ന ജനതയെ വെടിയുണ്ട കൊണ്ടും ജയിലുകള്‍ കൊണ്ടും നിശബ്ദരാക്കാനാകില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് പറഞ്ഞു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആ ഭരണഘടന തന്നെയാണ് നമ്മുടെ വലിയ ആയുധം. പൗരത്വ നിയമത്തിനെതിരെ വരും ദിവസങ്ങളില്‍ സമുദ്രത്തേക്കാള്‍ വലിയ അലകളുയര്‍ത്തുന്ന സമരം നടക്കും. ഭരണഘടനയും മതനിരപേക്ഷതയും തകര്‍ത്ത് ഗൂഡലക്ഷ്യത്തോടെ ഭരണം നടത്തുന്നവരില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക തന്നെ ചെയ്യും. അതിന് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അതില്ലാതെ വന്നതു കൊണ്ടാണ് ഇവര്‍ ഭരണത്തിലെത്തിയതെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

രാജ്യസ്‌നേഹികളെല്ലാം നിയമത്തെ എതിര്‍ക്കുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ മുസ്ലീങ്ങള്‍ മാത്രം പ്രതിഷേധവുമായി വരുമെന്നാണ് ഭരണകൂടം കരുതിയത്. എന്നാല്‍ ആ പ്രതീക്ഷ തെറ്റി. നിയമത്തില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ട് ഇല്ലെന്നാണ് ഭരണകൂടം പറയുന്നത്, എന്നാല്‍ ഇതിനെതിരായ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ജനങ്ങളുടെ ശക്തി വിജയിക്കും, ഭരണഘടന വിജയിക്കും എന്നതാണ് നമ്മുടെ മുദ്രാവാക്യം. പൗരത്വ നിയമം ഒരു കണക്കിന് വലിയ ഉപകാരമായി. രാജ്യത്തെ മനനിരപേക്ഷത ശക്തിപ്പെടാനും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പൊള്ളത്തരം തിരിച്ചറിയാനും അത് സഹായിച്ചുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT