Around us

'കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ചയുണ്ടായി, നല്‍കേണ്ടി വരുന്നത് വലിയ വില'; വിമര്‍ശനവുമായി കേന്ദ്രആരോഗ്യമന്ത്രി

കേരളത്തിന് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. വീഴ്ചകള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ വിമര്‍ശിക്കുന്ന രംഗം ഉള്‍പ്പെടുത്തിയാണ് 'സണ്‍ഡേ സംവാദ്' പരിപാടിയുടെ ടീസര്‍ പുറത്തുവന്നത്.

'ആദ്യ ഘട്ടത്തില്‍ രോഗ നിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ വലിയ വില നല്‍കേണ്ടി വരുന്നത്', കേന്ദ്രമന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് ഇതുവരെ മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 മുകളില്‍ എത്തിയിരുന്നു. ശനിയാഴ്ച 9016 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT