Around us

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രനീക്കം

THE CUE

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചാണ് നടപടിക്കൊരുങ്ങുന്നത്. നേരത്തെയും ബിജെപി സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും കേരളം വിയോജിപ്പ് അറിയിച്ചിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദില്ലിയിലും ഉത്തര്‍പ്രദേശിലും ഉണ്ടായ അക്രമസംഭവങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന് പങ്കുണ്ടെന്നാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാമിയമിലിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ കാന്‍പൂരിലെ അക്രമത്തില്‍ പങ്കെടുത്തതായി യുപി പൊലീസ് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഫോട്ടോ വെച്ചുള്ള പോസ്റ്റര്‍ നിര്‍മ്മിക്കും. ഇത് കേരളത്തിലും ദില്ലിയിലും പതിക്കുമെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് തന്‍വീര്‍ സെയ്റ്റിനെ അക്രമിച്ച സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. വധശ്രമത്തിന് പിന്നില്‍ പോപ്പുലര്‍ഫ്രണ്ടാണെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT