Around us

16 ലക്ഷം കൈക്കൂലി; ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍

THE CUE

കൈക്കൂലി വാഗ്ദാനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ധീരജ് സിങ്ങിനെയാണ് വീട്ടില്‍ വെച്ച് 16 ലക്ഷം രൂപ കൈക്കൂലി ഓഫര്‍ ചെയ്തതിന് സിബിഐ അറസ്റ്റ് ചെയ്തത്.

ഒരു കേസില്‍ വഴിവിട്ട ഇടപെടല്‍ നടത്താനായി മുതിര്‍ന്ന ഒരു ഏജന്‍സി ഓഫീസര്‍ക്ക് ധീരജ് 16 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. പിടികൂടുന്ന സമയത്ത് ധീരജിന്റെ പക്കല്‍ 70 ലക്ഷം രൂപ പണമായി ഉണ്ടായിരുന്നെന്ന് സിബിഐ പറഞ്ഞു. ഐപിഎസ് ഓഫീസര്‍മാരുടെ പട്ടിക തയ്യാറാക്കലും നിയമനവുമായി ബന്ധപ്പെട്ട സെക്ഷനിലാണ് ധീരജ് സിങ്ങിന്റെ ജോലി.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT