Around us

‘ജാതി വിവേചനം നീചം; അംഗീകരിക്കാനാവില്ല’; ചിറ്റൂരിലെത്തി നടപടിയെടുക്കുമെന്ന് എസ്‌സിഎസ്ടി കമ്മീഷന്‍

എ പി ഭവിത

പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിയാതിക്രമ വിഷയത്തില്‍ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍. ജാതിവിവേചനം നീചപ്രവര്‍ത്തിയാണെന്ന് കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. ജാതി വിവേചനം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ചിറ്റൂര്‍ ഏരിയയിലെ വടകരപ്പതി, എരിത്യേമ്പതി തുടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത ജാതി വിവേചനം നടക്കുന്നുവെന്ന് ദ ക്യൂ ഓണ്‍ലൈനിലൂടെ മനസിലാക്കുകയുണ്ടായി. കേരളത്തില്‍ എവിടെയും പറഞ്ഞു കേള്‍വിയില്ലാത്ത അത്രയും നീച പ്രവര്‍ത്തിയാണ് ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
എസ് അജയകുമാര്‍

ജാതിപ്രമാണിമാരെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ മര്‍ദ്ദിക്കുന്നതും പീഡനത്തിന് ഇരയായവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതും കമ്മീഷന്‍ ഗൗരവത്തോടെ കാണുന്നു. അതോടൊപ്പം അധ്വാനത്തിന് മാന്യമായ കൂലി നല്‍കാതിരിക്കുക, ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ നീച പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ് അജയകുമാര്‍ പ്രസ്താവിച്ചു.

കൊഴിഞ്ഞമ്പാറ, വടകരപ്പതി, എര്യത്യേമ്പതി,മുതലമട, ചെമ്മാണാമ്പതി, ഗോപാലപുരം പഞ്ചായത്തുകളിലെ ദളിതരാണ് കടുത്ത ജാതിവിവേചനം നേരിടുന്നത്.

ആദിവാസികളെയും ദളിതരെയും ഇപ്പോഴും അടിമകളാക്കി നിലനിര്‍ത്താനാണ് ഭൂഉടമകളായ ഗൗണ്ടര്‍ വിഭാഗക്കാര്‍ ശ്രമിക്കുന്നത്. ചെറുത്തുനില്‍ക്കുന്നവരെ ഊരുവിലക്കുന്നുവെന്ന് മല്ലമ്പതി കോളനിയിലെ ദളിതര്‍ പറയുന്നു. മര്‍ദ്ദിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തുകയാണ്. ഗൗണ്ടര്‍മാരുടെ ഭരണഘടനയ്ക്കും നീതിവ്യവസ്ഥയ്ക്കും കീഴിലാണ് ഈ അതിര്‍ത്തി ഗ്രാമങ്ങള്‍.

ദളിതരുടെ മൃതദേഹത്തോട് പോലും ഇവിടെ അയിത്തം കല്‍പ്പിക്കുന്നു. പൊതുശ്മശാനങ്ങളും ആമ്പുലന്‍സും ഇവര്‍ക്ക് നിഷേധിക്കുന്നു. പകലന്തിയോളം പണിയെടുത്താലും തുച്ഛമായ കൂലിയാണ് ലഭിക്കുന്നത്. പാടത്തായാലും വീട്ടുജോലിയായാലും 200 രൂപയാണ് ദളിതര്‍ക്കുള്ള ദിവസക്കൂലി.

ഈ പഞ്ചായത്തുകളിലെ ദളിതര്‍ക്ക് ഇപ്പോഴും ക്ഷേത്രപ്രവേശനം യാഥാര്‍ത്ഥ്യമായിട്ടില്ല. കോളനികളോട് ചേര്‍ന്ന് ദളിതര്‍ക്കായി പ്രത്യേക ക്ഷേത്രങ്ങളുണ്ട്. അവിടെ മാത്രമാണ് ദളിതര്‍ക്ക് ആരാധന സ്വാതന്ത്ര്യം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT