Around us

മമ്മൂട്ടിക്കെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന്‍ മമ്മൂട്ടിക്കെതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താകുന്ന കുറ്റം. നടന്‍ രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ്, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മെയ്ത്ര ആശുപത്രിയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇവര്‍.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ബ്ലോക്കിലും ഇവര്‍ എത്തിയിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിനുശേഷമായിരുന്നു നടന്മാര്‍ക്ക് ചുറ്റും ആളുകൂടിയത്. നടന്മാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം പേര്‍ കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT