Around us

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ടലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കായിക താരം മയൂഖ ജോണിക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെയാണ് കേസ്. ചാലക്കുടി കോടതിയുടെ നിര്‍ദേശാനുസരണം ആളൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് 6 പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചത്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്.

പ്രതിയ്ക്കു വേണ്ടി ഉന്നത ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ ഇടപെട്ടുവെന്നും മയൂഖ ആരോപണം ഉന്നയിച്ചിരുന്നു. ചാലക്കുടി മജിസ്‌ട്രേറ്റ് ലൈംഗിക പീഡനം നേരിട്ട യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മയൂഖ ആരോപണം ഉന്നയിച്ച ജോണ്‍സന്റെ സുഹൃത്താണ് നിലവില്‍ മയൂഖയ്‌ക്കെതിരെ പരാതി നല്‍കിയ സാബു.

ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തെന്നാണ് പരാതി. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അവിവാഹിതയായതിനാല്‍ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തൃശ്ശൂരിലെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മയൂഖ പറഞ്ഞിരുന്നു.

2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT