Around us

‘പാക് പതാകയാണെന്ന് പറയാന്‍ കഴിയില്ല’; എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി തുടരുമെന്ന് പൊലീസ്

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

പേരാമ്പ്ര സില്‍വര്‍ കോളേജില്‍ പതാക വീശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി തുടരുമെന്ന് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചെന്നും കൂടുതല്‍ പേരെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജു 'ദ്യ ക്യൂ'വിനോട് പറഞ്ഞു. പതാകയേക്കുറിച്ച് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.

പാകിസ്താന്‍ പതാകയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎസ്എഫ് പതാകയോടും പാകിസ്താന്‍ പതാകയോടും സാമ്യതയുള്ള ഒന്നാണ്.
പൊലീസ്

പൊലീസിന്റെ പ്രതികരണം

“പാകിസ്താന്റെ പതാകയാണെന്ന് പറയാന്‍ കഴിയില്ല. എംഎസ്എഫ് പതാകയോടും പാകിസ്താന്‍ പതാകയോടും സാമ്യതയുള്ള ഒന്നാണ്. രണ്ടിന്റേയും നിറവും രൂപവും ഏതാണ്ട് ഒരുപോലെയാണ്. പാകിസ്താന്‍ പതാകയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ പേരെ ട്രേസ് ചെയ്ത് വരികയാണ്. കണ്ടാലറിയുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. സംഘം ചേര്‍ന്നു, കലാപം നടത്തുന്നതിനായി പരിശ്രമം നടത്തി എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്. രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശേഷിക്കുന്നവരേയും പിടിക്കും. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പരാതി എഴുതി തന്നു.”

പേരാമ്പ്ര കോളേജില്‍ പാക് പതാക വീശുന്നു എന്നാരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊടിക്കാല്‍ ഒടിഞ്ഞതിനേത്തുടര്‍ന്ന് പതാക തലതിരിച്ച് പിടിച്ചതാണ് വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് എംഎസ്എഫ് ചൂണ്ടിക്കാട്ടിയെങ്കിലും പ്രചരണം തുടര്‍ന്നു. പേരാമ്പ്ര പൊലീസ് കേസെടുക്കുകയും പതാക കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കോളേജിലേക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പതാക വിവാദം ദേശീയ തലത്തിലും പാകിസ്താനിലും വാര്‍ത്തയായിരുന്നു. എന്‍എഐ, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യാ ടുഡേ, മൈ നേഷന്‍, ഓപ് ഇന്ത്യ, ദൈനിക് ജാഗരണ്‍ തുടങ്ങിയ പത്രങ്ങള്‍ പാക് പതാക വീശിയെന്ന റിപ്പോര്‍ട്ട് നല്‍കി.

പതാക വീശുന്നതിനിടെ കൊടിക്കാല്‍ ഒടിയുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.

സില്‍വര്‍ കോളേജിലെ പതാക വീശലിന്റെ പേരില്‍ എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തിയിരുന്നു. പ്രേരാമ്പ്ര കോളേജ് വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ കേരള പോലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥത്തില്‍ എംഎസ്എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ ഭിന്നതയും ജനങ്ങളില്‍ പരസ്പര വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുക്കേണ്ടിയിരുന്നത്. ആര്‍ എസ് എസ്സിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം. വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നതെന്നും ഫിറോസ് വ്യക്തമാക്കി.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT